ലുലു സൈബർ ടവറിൽ രാജഗിരിയുടെ ക്ലിനിക്
Tuesday, August 12, 2025 12:16 AM IST
കൊച്ചി: ഇൻഫോപാർക്ക് ലുലു സൈബർ ടവറിൽ രാജഗിരി ആശുപത്രിയുടെ പുതിയ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ലുലു സൈബർ ടവർ 1, 2 എന്നിവിടങ്ങളിലെ 12,000 വരുന്ന ജീവനക്കാർക്ക് ജോലിസ്ഥലത്തുതന്നെ സൗജന്യമായി മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഐടി പാർക്ക് സിഇഒ അഭിലാഷ് വല്ലിയവളപ്പിൽ അധ്യക്ഷത വഹിച്ചു.
ലുലു ഗ്രൂപ്പുമായി ചേർന്നു ക്ലിനിക്ക് ആരംഭിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞി.
രാജഗിരി എച്ച്ആർ ഡയറക്ടർ ഫാ. ജിജോ കടവൻ, രാജഗിരി ഹെൽത്ത് കെയർ പ്രമോഷൻസ് ഡയറക്ടർ വി.എ. ജോസഫ്, ലുലു ഐടി പാർക്ക് ഡയറക്ടർ അബ്ദുൾ റഹ്മാൻ, ലുലു സൈബർ ടവർ ഓപ്പറേഷൻസ് മാനേജർ ഷാനവാസ്, രാജഗിരി ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. കാർത്തിക് എന്നിവർ പങ്കെടുത്തു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകുന്നേരം ആറു വരെയാണു ക്ലിനിക്കിന്റെ പ്രവർത്തനസമയം.
ലുലു സൈബർ ടവറിലെ മുഴുവൻ ജീവനക്കാർക്കും സേവനങ്ങൾ പൂർണമായും സൗജന്യമായിരിക്കും.