ഇൻഡസ് ആപ്സ്റ്റോറും അൽകാറ്റെലും പങ്കാളികൾ
Monday, August 11, 2025 1:02 AM IST
കൊച്ചി: തദ്ദേശീയ ആൻഡ്രോയ്ഡ് ആപ് മാർക്കറ്റ് പ്ലേസായ ഇൻഡസ് ആപ്സ്റ്റോർ, ഫ്രഞ്ച് ഉപഭോക്തൃ സാങ്കേതിക ബ്രാൻഡായ അൽകാറ്റെലുമായി സുപ്രധാനമായ ഒഇഎം പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ അൽകാറ്റെൽ സ്മാർട്ട്ഫോണുകളിലും ഇൻഡസ് ആപ്സ്റ്റോർ ഒരു ആപ് സ്റ്റോറായി പ്രീ ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു.