സ്കോഡയുടെ മൂന്ന് സ്പെഷല്‍ എഡിഷനുകള്‍ വിപണിയില്‍
Tuesday, August 12, 2025 11:24 PM IST
കൊച്ചി: സ്കോഡ ഇന്ത്യയുടെ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ സ്പെഷല്‍ എഡിഷനുകള്‍ വിപണിയിലെത്തി.
ഡിസൈനില്‍ ആകര്‍ഷക മാറ്റങ്ങളും ആഡംബര സൗകര്യങ്ങളുമായി വന്നിട്ടുള്ള ഇവയില്‍ സ്കോഡ രാജ്യത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയതു പ്രമാണിച്ചുള്ള മുദ്രണവുമുണ്ട്.
കൂടിയ മോഡലുകളായ കുഷാഖിന്റെയും സ്ലാവിയയുടെയും മോണ്ടോകാര്ലോ, കൈലാഖിന്റെ പ്രസ്റ്റീജ്, സിഗ്നേച്ചര്‍ എന്നിവയോടു സാമ്യമുള്ളവയാണ് സ്പെഷല്‍ എഡിഷനുകള്‍. ഈ മൂന്ന് സ്പെഷല്‍ എഡിഷനുകളും 500 എണ്ണം വീതമാകും ഉണ്ടാകുക.
മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കാമറ, അണ്ടര്‍ ബോഡി ലൈറ്റിംഗ്, ബോഡി ഗാര്‍ണിഷുകള്‍ എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി സ്പെഷല്‍ എഡിഷന് കാറുകളുടെ കൂടെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.