ഗാലക്സി സെഡ് ഫ്ലിപ് 7ന് ഓഫറുകൾ
Tuesday, August 12, 2025 11:26 PM IST
കൊച്ചി: സാംസംഗ് പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളായ ഗാലക്സി സെഡ് ഫ്ലിപ് 7, സെഡ് ഫ്ലിപ് 7 എഫ്ഇ എന്നീ മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു.
സെഡ് ഫ്ലിപ് 7ന് 12,000 രൂപ വരെ ബാങ്ക് കാഷ് ബാക്കോ, അപ്ഗ്രേഡ് ബോണസോ ലഭിക്കും. 97,999 രൂപ മുതല്‍ സെഡ് ഫ്ലിപ് 7 ലഭിക്കും. ഫ്ലിപ് 7 എഫ്ഇയുടെ പ്രാരംഭവില 85,999 രൂപ മുതലാണ്.
മള്‍ട്ടിമോഡല്‍ കേപ്പബിലിറ്റികളുമായെത്തുന്ന കോംപാക്ട് എഐ ഫോണായ ഗാലക്സി സെഡ് ഫ്ലിപ് 7ൽ പുതിയ ഫ്ലെക്സ് വിന്ഡോയാണുള്ളത്. ഫ്ലാഗ്ഷിപ്പ് ലെവല്‍ കാമറയും അള്‍ട്രാ കോംപാക്ട്, ഐക്കോണിക് ഡിസൈനും ഈ മോഡലിന്റെ സവിശേഷതകളാണ്. 188 ഗ്രാമാണു ഭാരം.