വനിവ പുറത്തിറക്കി
Tuesday, August 12, 2025 11:24 PM IST
തേക്കടി: പ്രമുഖ അഗ്രോ കെമിക്കൽ കന്പനിയായ സിൻജന്റയുടെ ഏറ്റവും പുതിയ ഉത്പന്നമായ വനിവ പുറത്തിറക്കി.
കെസിപിഎംസിയുടെ കോർപറേറ്റ് ഓഫീസിൽവച്ച് നടന്ന ചടങ്ങിൽ ഡോ. പളനിച്ചാമി (ഹെഡ് ഇൻസെക്റ്റിഡൈഡ് ഡെവലപ്മെന്റ് ഇന്ത്യ), ജി.പി. മഹീന്ദ്രൻ (ഡിഎംഎൽ), ആശിഷ് കുമാർ (ബിഎം), ഡോ. കുളന്തൈവേൽ പിള്ള (ടിഎംഐ, കേരള-തമിഴ്നാട്), ആർ. ശക്തി സുബ്രഹ്മണ്യൻ (ഡയറക്ടർ, കെസിപിഎംസി), പി.സി. പുന്നൂസ് (ജനറൽ മാനേജർ), പ്ലാന്റർമാരായ സഞ്ജു മാത്യു, ബിജു പോൾ പാഴൂർ, ആരിഫ് ഹുസൈൻ എന്നിവർ ചേർന്ന് വനിവ വിപണിയിലിറക്കി.
പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്ലാന്റേഴ്സ് മീറ്റിൽ നിരവധി കർഷകർ പങ്കെടുത്തു.