ലുലു സൗഭാഗ്യോത്സവത്തിനു തുടക്കം
Tuesday, August 12, 2025 11:26 PM IST
കൊച്ചി: സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ ആഘോഷങ്ങള്‍ പ്രമാണിച്ചു മികച്ച വിലയില്‍ ഷോപ്പിംഗും കൈനിറയെ സമ്മാനങ്ങളും നേടാന്‍ അവസരമൊരുക്കി ലുലു സൗഭാഗ്യോത്സവത്തിനു തുടക്കമായി.
കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു ഡെയിലികളിലും ഓണക്കാല ഷോപ്പിംഗ് മികവുറ്റതാക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും നേടാം.
ഭാഗ്യശാലികളെ കാത്തിരിക്കുന്നതു 18 കിയ സോണറ്റ് കാറുകളും കൈനിറയെ സ്വര്‍ണനാണയങ്ങളും ടിവി, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള നിരവധി സമ്മാനങ്ങളുമാണ്.
സെപ്റ്റംബര്‍ ഏഴുവരെ സൗഭാഗ്യോത്സവം ഓഫര്‍ തുടരും. ഹൈപ്പര്‍ മാര്‍ക്കറ്റ്, കണക്ട്, ഫാഷന്‍, സെലിബ്രേറ്റ് ഉള്‍പ്പെടെയുള്ള ലുലു സ്റ്റോറുകളിലും ലുലു ഡെയിലികളിലും ഓണം വില്പനയ്ക്കു തുടക്കം കുറിച്ചിട്ടുണ്ട്.