ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ വിപണിയിലെത്തി
Tuesday, August 12, 2025 11:26 PM IST
കൊച്ചി: പ്രീമിയം കോംപാക്ട് സെഗ്മെന്റിൽ പുതിയ തലമുറ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
പുതിയ സെഡാനിൽ കൂടുതൽ സ്പോട്ടി രൂപകല്പനയും സ്ലീക്കർ അഡാപ്റ്റീവ് എൽഇഡി ഹെഡ്ലൈറ്റുകളും പ്രകാശിതമായ കിഡ്നി ഗ്രില്ലും ഉണ്ട്. പുതിയ 2 സീരീസിൽ 1.5 ലിറ്റർ, 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു.
ഷാർപ്പായ രൂപരേഖകളും കറുത്ത ആക്സന്റുകളും പ്രദർശിപ്പിക്കുന്ന സ്പോർട്ടിയർ ബമ്പറുകളുമായാണ് കാറെത്തിയിരിക്കുന്നത്. ഇതിന്റെ ടോർക്ക് ഔട്ട്പുട്ട് 230 എൻഎം ആണ്. എക്സിക്യൂട്ടീവ് സെഡാൻ അതേ ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവുമാണുള്ളത്.