മുത്തൂറ്റ് മൈക്രോഫിന്നിന്റെ ആസ്തികൾ 12,252 കോടി പിന്നിട്ടു
Tuesday, August 12, 2025 11:24 PM IST
കൊച്ചി: മുൻനിര മൈക്രോഫിനാൻസ് എൻബിഎഫ്സി ആയ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 12252.8 കോടി രൂപ കവിഞ്ഞു.
വായ്പാ അടിത്തറ 34.1 ലക്ഷമാണെന്നും നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കമ്പനി 1,775.6 കോടി രൂപയുടെ വായ്പകളാണു വിതരണം ചെയ്തത്.
1726 ബ്രാഞ്ചുകളാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്. വസ്തുവിന്റെ ഈടിലുള്ള മൈക്രോ വായ്പകൾ, സ്വർണപ്പണയം തുടങ്ങിയ സുരക്ഷിതവിഭാഗം വായ്പകളുടെ രംഗത്തേക്കും സ്ഥാപനം കടന്നിട്ടുണ്ട്.
കമ്പനിയുടെ പ്രവർത്തനലാഭം 138.5 കോടി രൂപയാണെന്നും മുത്തൂറ്റ് മൈക്രോഫിൻ ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.