യമഹയിൽ ഓണം ഓഫറുകള്‍
Tuesday, August 12, 2025 11:26 PM IST
കൊച്ചി: യമഹ മോട്ടോര്‍ ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ജനപ്രിയ ഹൈബ്രിഡ് സ്കൂട്ടര്‍ മോഡലുകള്‍ക്കും എഫ്ഇസഡ് മോട്ടോര്‍ സൈക്കിളുകള്‍ക്കും ആകര്‍ഷകമായ വിലക്കിഴിവ്, സൗജന്യ ഇന്‍ഷ്വറന്‍സ്, അനായാസ ഫിനാന്‍സ് സ്കീമുകള്‍ എന്നിവയുണ്ട്.
റെ ഇസഡ്ആർ 125 ഫൈ ഹൈബ്രിഡ്, സ്ട്രീറ്റ് റാലി സ്കൂട്ടറുകൾ എന്നിവയ്ക്ക് 10,010 രൂപയുടെ ഓഫറുണ്ട്. ഫാസിനോ 125 ഫൈ ഹൈബ്രിഡ് സ്കൂട്ടറിന് 7,400 രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് ലഭിക്കും.
ഹൈബ്രിഡ് സ്കൂട്ടര്‍ മോഡലുകള്‍ക്ക് 4999 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ ഡൗണ്‍ പേമെന്റും ആകര്‍ഷകമായ പലിശനിരക്കുകളും ലഭ്യമാകും. എല്ലാ മെയ്ഡ് ഇന്‍ ഇന്ത്യ മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍ മോഡലുകള്‍ക്കും പത്തു വര്‍ഷത്തെ മൊത്തവാറന്റിയും യമഹ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.