സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നവീകരണത്തില്‍ സഹായ വാഗ്ദാനവുമായി നരേഡ്കോ
Wednesday, August 13, 2025 11:42 PM IST
തിരുവനന്തപുരം: കാലപ്പഴക്കം ചെന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നവീകരണത്തിന് സഹായ വാഗ്ദാനവുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ (നരേഡ്കോ).
ബലക്ഷയം ഉള്‍പ്പെടെ ഘടനാപരമായ പ്രശ്നങ്ങള്‍ കണ്ടെത്തി പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ നരേഡ്കോയിലെ എന്‍ജിനിയറിംഗ് വിദഗ്ധരുടെ സേവനം ലഭ്യമാക്കുക, ഗ്രാമമേഖലകളില്‍ സര്‍ക്കാര്‍ ഭൂമിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ കണ്സള്ട്ടേഷന് എന്നിവയാണ് തിരുവനന്തപുരത്ത് ചേര്‍ന്ന നരേഡ്കോ കേരള ചാപ്റ്ററിന്റെ പ്രഥമ മീറ്റിംഗിലെ തീരുമാനമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
പ്രോപ്പര്‍ട്ടി ഷോ, വിദ്യാര്‍ഥികള്‍ക്കായി സൗജന്യ വെബിനാറുകള്‍, സൈറ്റ് സന്ദര്‍ശനം, പരിശീലന സെഷനുകള്‍ തുടങ്ങിയ പദ്ധതികളും നരേഡ്കോ കേരള ചാപ്റ്ററിന്റെ വാര്‍ഷിക പദ്ധതിയിലുണ്ട്. സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പിനും അവസരമൊരുക്കും.
പ്രസിഡന്റ് ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്. കൃഷ്ണപ്രസാദ്, ട്രഷറര്‍ പി. സുനില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരായ ഷെഫിമോന് മുഹമ്മദ്, കെ.എസ്. രാജേഷ്, സെക്രട്ടറിമാരായ മഹേഷ് ടി. പിള്ള, ജിതിന് സുധാകൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ ഉണ്ണി മാധവന്, ടി. ധനശേഖരന്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. രഞ്ജിത്ത് കുമാര്‍, അര്ജുന് ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.