മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് പുരസ്കാരം
Wednesday, August 13, 2025 11:42 PM IST
കൊച്ചി: നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിനു ബംഗളൂരുവില്‍ നടന്ന ആറാമത് സിഎക്സ് എക്സലന്‍സ് അവാര്‍ഡ്സ് 2025ല്‍ മികച്ച ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് കാമ്പയിന് പുരസ്കാരം ലഭിച്ചു.
മുത്തൂറ്റ് മിനിയുടെ ചെറിയ ആവശ്യങ്ങള്‍ക്കുള്ള ചെറിയ സ്വര്‍ണ വായ്പ കാമ്പയിനാണു പുരസ്കാരത്തിനര്‍ഹമായത്. ചെറുകിട സ്വര്‍ണ വായ്പകളെപ്പറ്റിയുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കാനും ഈ കാമ്പയിന് സഹായിച്ചെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.