മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടിയുടെ അറ്റാദായം
Wednesday, August 13, 2025 11:42 PM IST
കൊച്ചി: പ്രമുഖ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 1079 കോടിയെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനയാണിത്.
സംയോജിത ലാഭം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയായ 1,974 കോടിയിലുമെത്തി. 65 ശതമാനം വാര്‍ഷിക വര്‍ധനയാണിതു സൂചിപ്പിക്കുന്നത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 1,20,031 കോടിയിലുമെത്തിയിട്ടുണ്ട്. സ്വര്‍ണപ്പണയ വായ്പകളുടെ കാര്യത്തില്‍ 40 ശതമാനം നേട്ടമാണു കൈവരിച്ചിട്ടുള്ളത്. മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണിമൂല്യം ഒരു ട്രില്യണ്‍ രൂപ കടന്നതായി ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.