വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ഇന്നു മുതൽ
Wednesday, August 13, 2025 11:42 PM IST
കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന് ഇന്നു തുടക്കമാകും.
ഇന്നു വൈകുന്നേരം അഞ്ചിന് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിൽ ഉദ്ഘാടനച്ചടങ്ങിനുശേഷം കൊച്ചി ലെ മെറിഡിയനിലാണ് രണ്ടു ദിവസത്തെ കോണ്‍ക്ലേവ് നടക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
രാജ്യത്തിനകത്തുനിന്ന് 610 ബയര്‍മാരും വിദേശത്തുനിന്ന് 65 ബയര്‍മാരുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.