നവീകരിച്ച ജോസ്കോ ജ്വല്ലേഴ്സ് ഗോൾഡ് ടവർ മെഗാ ഷോറൂം ഉദ്ഘാടനം നാളെ
Saturday, August 16, 2025 10:55 PM IST
തൃശൂർ: ജോസ്കോ ജ്വല്ലേഴ്സിന്റെ തൃശൂർ പാലസ് റോഡിലുള്ള നവീകരിച്ച ഗോൾഡ് ടവർ മെഗാ ഷോറൂം നാളെ രാവിലെ 10.30 ന് സിനിമാതാരം ഐശ്വര്യലക്ഷ്മി ഉദ്ഘാടനം ചെയ്യും. ഇവാന ലൈറ്റ്വെയ്റ്റ് കളക്ഷൻസ്, ഇക്കണോമിക് ഡിസൈനർ കളക്ഷൻസ് എന്നിവയാണു നവീകരിച്ച ഷോറൂമിന്റെ പ്രധാന ആകർഷണം.
ആഭരണപ്രേമികൾക്കു വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്ന അതിവിപുലവും ആകർഷകവുമായ ആഭരണ കളക്ഷനുകളും ഓഫറുകളും സമ്മാനങ്ങളും മെഗാ ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.
ട്രെൻഡി ലൈറ്റ്വെയ്റ്റ്, കാഷ്വൽ ആൻഡ് പാർട്ടിവെയർ ആഭരണങ്ങൾ, ഡെയ്ലിവെയർ കളക്ഷൻസ്, വെഡ്ഡിംഗ് സെറ്റ്സ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് തുടങ്ങി നിരവധി ആഭരണങ്ങളുടെ ഒരു നീണ്ടനിരതന്നെ ഒരുക്കിയിട്ടുണ്ട്..
ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകളുമുണ്ട്. ഉദ്ഘാടന ദിവസത്തെ പ്രത്യേക ഓഫറായി, പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുന്പോൾ പവന് 1000 രൂപ അധികമായി ലഭിക്കും. സ്വർണാഭരണങ്ങൾക്കു പണിക്കൂലിയിൽ 55 ശതമാനവും ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനംവരെ കിഴിവും ലഭ്യമാണ്.
മണിക്കൂറുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും, നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്കു ബംപർ സമ്മാനമായി സ്വിഫ്റ്റ് കാറും ലഭിക്കും.