ശുഭാംശു നാളെ പ്രധാനമന്ത്രിയെ സന്ദർശിച്ചേക്കും
Sunday, August 17, 2025 1:49 AM IST
ന്യൂഡൽഹി: ആകാശത്തിന്റെ അതിർത്തിക്കപ്പുറത്തേക്കുള്ള ചരിത്രയാത്രയ്ക്കുശേഷം ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല സ്വരാജ്യത്തേക്ക് തിരിച്ചെത്തുന്നു.
ഇന്ത്യയിലേക്കുള്ള വിമാനത്തിലിരുന്ന് ശുഭാംശു തന്നെയാണ് മടക്കയാത്രയെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ശുഭാംശു നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മോദിയുമായുള്ള സന്ദർശനത്തിനു ശേഷം ജന്മനാടായ ലക്നോവിലേക്കു പോകുന്ന ശുഭാംശു ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 22, 23 തീയതികളിൽ വീണ്ടും ഡൽഹിയിലെത്തും.