നവീൻ പട്നായിക് ആശുപത്രിയിൽ
Monday, August 18, 2025 2:31 AM IST
ഭൂവനേശ്വർ: ബിജെഡി അധ്യക്ഷനും ഒഡിഷ പ്രതിപക്ഷനേതാവുമായ നവീൻ പട്നായിക് ആശുപത്രിയിൽ. ശനിയാഴ്ച രാത്രി അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്നാണ് 78കാരനായ മുൻമുഖ്യമന്ത്രിയെ ആശുപത്രിയിലേക്കു മാറ്റിയത്. അതിനുമുന്പ് വസതിയിൽ ഡോക്ടർമാർ എത്തി പരിശോധന നടത്തിയിരുന്നു.