ബോംബെ ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ച് കോലാപുരിൽ
Monday, August 18, 2025 2:31 AM IST
മുംബൈ: ബോംബെ ഹൈക്കോടതിയുടെ കോലാപുർ ബെഞ്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബോംബെ ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചാണ് കോലാപുരിലേത്. മുംബൈയിലെ പ്രിൻസിപ്പൽ ബെഞ്ച് കൂടാതെ നാഗ്പുരിലും ഔറാംഗാബാദിലും ബോംബെ ഹൈക്കോടതിക്ക് ബെഞ്ചുകളുണ്ട്. സത്താറ , സാംഗ്ലി, സോലാപുർ, കോലാപുർ, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളാണ് കോലാപുർ ബെഞ്ചിനു കീഴിൽ വരിക.