ഡൽഹിയിൽ രണ്ട് ദേശീയപാതകൾകൂടി ഗതാഗതസജ്ജം
Monday, August 18, 2025 2:31 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് 11,000 കോടി ചെലവിൽ നിർമിച്ച രണ്ട് ദേശീയപാതകൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമർപ്പിച്ചു. ദ്വാരക എക്സ്പ്രസ് വേയുടെ ഡൽഹി സെക്ഷനും അർബൻ എക്സ്റ്റെൻഷന്റെ രണ്ടാം റോഡുമാണ് ഗതാഗതസജ്ജമായത്.
ദ്വാരക എക്സ്പ്രസ് വേയുടെ 10.1 കിലോമീറ്റർ നിർമാണത്തിന് 5360 കോടി രൂപയാണ് ചെലവഴിച്ചത്. സോണിപത്, റോഹ്ത്തക്, ബഹാദുർഗഡ്, ഗുരുഗ്രാം എന്നിവിടങ്ങളിൽനിന്ന് നഗരത്തിലേക്കുള്ള യാത്രാസമയം കുറയുമെന്നാണു കരുതുന്നത്.