ആറു പേരുമായി പറന്ന ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി
Wednesday, August 20, 2025 2:24 AM IST
പൂന: രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറുപേരുമായി മുംബൈയിലേക്കു പറന്ന സ്വകാര്യ ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് പൂനയിൽ അടിയന്തരമായി ഇറക്കി.
കഴിഞ്ഞ 15ന് ഉച്ചയ്ക്കു മൂന്നുമണിയോടെ പൂനയിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ മുൽഷിയിലെ സൽതാർ ഗ്രാമത്തിൽ റോഡ് വക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. 15 മിനിറ്റിനുശേഷം യാത്ര പുനരാരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു.