കനത്ത മഴ: മഹാരാഷ്ട്രയിൽ ഏഴു മരണം
Tuesday, August 19, 2025 2:04 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരിച്ചു. നാന്ദെഡ് ജില്ലയിൽ ഇരുനൂറിലേറെ നാട്ടുകർ കുടുങ്ങി.
ഇവരെ രക്ഷപ്പെടുത്താൻ സൈന്യത്തെ നിയോഗിച്ചു. രത്നഗിരി, റായ്ഗഡ്, ഹിംഗോളി ജില്ലകളിലാണ് കനത്ത മഴയുണ്ടായത്. മുംബൈയിൽ പലയിടത്തും വെള്ളക്കെട്ട് മൂലം ജനജീവിതം തടസപ്പെട്ടു.