മാനിക വിശ്വകർമ മിസ് ഇന്ത്യ യൂണിവേഴ്സ് 2025
Wednesday, August 20, 2025 2:24 AM IST
ജയ്പുർ: രാജസ്ഥാനിൽനിന്നുള്ള 22കാരി മാനിക വിശ്വകർമയ്ക്കു മിസ് ഇന്ത്യ യൂണിവേഴ്സ് 2025 കിരീടം.
തായ്ലൻഡിൽ നടക്കുന്ന ഏഴുപത്തിനാലാമതു മിസ് യൂണിവേഴ്സ് മത്സരത്തിൽ മാനിക ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്പുരിലെ സീ സ്റ്റുഡിയോയിൽ തിങ്കളാഴ്ചയായിരുന്നു മത്സരം. യുപിയിൽ നിന്നുള്ള തന്യ ശർമയാണ് ഫസ്റ്റ് റണ്ണർഅപ്പ്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിനിയാണ് മാനിക. ഡല്‍ഹിയില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി. നര്‍ത്തകി, ചിത്രകാരി എന്നീ നിലകളിലും പ്രസിദ്ധ. എഡിഎച്ച്ഡി ഉൾപ്പെടെ മാനസിക വൈകല്യങ്ങൾ നേരിടുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയാണ്.