ഒഡീഷയിൽ 73 പോത്തുകളുടെ ജഡം നദിയിൽ ഒഴുകുന്ന നിലയിൽ
Tuesday, August 19, 2025 2:04 AM IST
കേന്ദ്രപ്പാറ: ഒഡീഷയിൽ ബ്രാഹ്മണി നദിയിൽ 73 പോത്തുകളുടെ ജഡം ഒഴുകുന്നനിലയിൽ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഏകാമാനിയ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.