മേഘവിസ്ഫോടനം: നടപ്പാലം ഒലിച്ചുപോയി
Wednesday, August 20, 2025 2:23 AM IST
സിംല: കുളുവിലെ കാനോൻ ഗ്രാമത്തിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും നടപ്പാലവും മൂന്നു കടകളും ഒലിച്ചുപോയി. ആളപായമില്ല.
രാമചന്ദ്ര ചൗക്കിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും 40 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
മണ്ഡിയിലെ പഥർ മേഖലയിലാണ് പാലം ഒലിച്ചുപോയത്. മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ടു ദേശീയപാതകളും 389 റോഡുകളും അടച്ചിട്ടു.