സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരേ രാജ്യദ്രോഹക്കേസ്
Wednesday, August 20, 2025 2:24 AM IST
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ആസാം പോലീസ്.
ഈ മാസം 22ന് ഗോഹട്ടിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു.
ഹാജരായില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നാണു മുന്നറിയിപ്പ്. സിദ്ധാര്‍ഥ് വരദരാജന് 14നും കരണ്‍ ഥാപ്പറിന് തിങ്കളാഴ്ചയുമാണു സമന്‍സ് ലഭിച്ചത്. ഡിജിറ്റല്‍ മാധ്യമമായ ‘ദി വയറി’ന്റെ ഉടമകളാണ് വരദരാജനും ഥാപ്പറും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യംചെയ്യാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് സമന്‍സില്‍ പറയുന്നു.