ഒന്പതാം ക്ലാസുകാരൻ പത്താംക്ലാസുകാരനെ കുത്തിക്കൊന്നു
Tuesday, August 19, 2025 2:04 AM IST
ഘാസിപുർ: യുപിയിൽ ഒന്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി സ്കൂളിൽവച്ച് പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു.
മഹാരാജ്ഗഞ്ച് മേഖലയിലെ സൺബീം സ്കൂളിലാണു സംഭവം. ആദിത്യ വർമ (15) ആണു കൊല്ലപ്പെട്ടത്.
കത്തിയാക്രമണം തടയാൻ ശ്രമിച്ച രണ്ടു വിദ്യാർഥികൾക്കു പരിക്കേറ്റു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഎസ്പി ജ്ഞാനേന്ദ്ര നാഥ് പ്രസാദ് പറഞ്ഞു.