ശബരി വിമാനത്താവളം: അടിയന്തരനടപടി വേണമെന്ന് ആന്റോ ആന്റണി
Tuesday, August 19, 2025 2:04 AM IST
ന്യൂഡൽഹി: ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കാൻ അടിയന്തര നടപടി വേണമെന്ന് ആന്റോ ആന്റണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
എസ്ടിയുപി കണ്‍സൾട്ടന്റ്സ് ലിമിറ്റഡ് തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ മുഖേന കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വിമാനത്താവളത്തിന് കേന്ദ്ര സർക്കാരിൽ നിന്നും ഇതിനകം സൈറ്റ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി ചെലവ് 7,047 കോടി രൂപയായാണ് കണക്കാക്കപ്പെടുന്നതെന്നും ഡിപിആർ അനുസരിച്ച് വിമാനത്താവളം പ്രതിവർഷം ഏഴു ലക്ഷം യാത്രക്കാരെവരെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സഭയിൽ അറിയിച്ചു.