മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Tuesday, August 19, 2025 2:04 AM IST
മുസഫർനഗർ: ഉത്തർപ്രദേശിൽ മോഷ്ടാവെന്ന സംശയത്തിൽ ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലക്കൊന്നു. ബുധാന പട്ടണത്തിൽ ഞായറാഴ്ച രാത്രിയാണു സംഭവം.
മോനു (30) ആണു കൊല്ലപ്പെട്ടത്. അക്രമികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ജില്ലാ പോലീസ് സൂപ്രണ്ട് ആദിത്യ ബൻസാൽ പറഞ്ഞു.