ഗുജറാത്തിൽ ബോട്ടുകൾ മുങ്ങി 11 പേരെ കാണാതായി
Thursday, August 21, 2025 2:02 AM IST
അമ്രേലി: ഗുജറാത്ത് തീരത്ത് അറബിക്കടലിൽ മൂന്നു ബോട്ടുകൾ മുങ്ങി 11 മത്സ്യബന്ധനത്തൊഴിലാളികളെ കാണാതായി. അമ്രേലിക്കു സമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 17 പേരെ രക്ഷപ്പെടുത്തി.
മോശം കാലാവസ്ഥയാണ് അപകടത്തിലേക്കു നയിച്ചത്. തീരസംരക്ഷണസേന തൊഴിലാളികൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്.