ഡോ. ഫ്രാൻസിസ് സെറാവോ മൈസൂരു ബിഷപ്
Thursday, August 21, 2025 2:02 AM IST
ബംഗളൂരു: മൈസൂരു രൂപത ബിഷപ്പായി ഷിമോഗ ബിഷപ് ഡോ. ഫ്രാൻസിസ് സെറാവോയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
ഈശോസഭാംഗമായ ബിഷപ് ഫ്രാൻസിസ് സെറാവോ നിലവിൽ ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി(സിസിബിഐ)യുടെ എക്യുമെനിസം കമ്മീഷൻ ചെയർമാൻകൂടിയാണ്.
മംഗളൂരു രൂപതയിലെ മൂഡബിദ്രി സ്വദേശിയായ ഇദ്ദേഹം 1992 ഏപ്രിൽ 30നാണ് പൗരോഹിത്യം സ്വീകരിച്ചത്. 2014 മാർച്ച് 19ന് ഷിമോഗ ബിഷപ്പായി നിയമിതനായി.