റഷ്യയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയല്ല, ചൈനയെന്ന് ജയ്ശങ്കർ
Friday, August 22, 2025 3:20 AM IST
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയല്ല, ചൈനയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.
മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനെത്തിയ ജയ്ശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
“റഷ്യൻ എൽഎൻജി ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യയല്ല. എനിക്കുറപ്പാണ്; അത് യൂറോപ്യൻ യൂണിയനാണ്” -ജയ്ശങ്കർ പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യക്കു മേൽ അമേരിക്ക 50 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയത്.