ഹരിയാനയിൽ അഗ്നിവീർ വെടിയേറ്റു കൊല്ലപ്പെട്ടു
Friday, August 22, 2025 3:20 AM IST
ഫരീദാബാദ്: ഹരിയാനയിൽ അഗ്നിവീർ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി മണ്ഡ്കോല ഗ്രാമത്തിലെ സ്വന്തം വീട്ടിൽ ഉറങ്ങുകയായിരുന്ന ബൽദേവ് (20) ആണു കൊല്ലപ്പെട്ടത്.
ഈ വർഷമാണ് ബൽദേവ് അഗ്നിവീർ ആയി റിക്രൂട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മാസം ബൽദേവിന്റെ കുടുംബാംഗങ്ങൾക്കു നേർക്ക് ആക്രമണമുണ്ടായിരുന്നു.
രാജേന്ദ്ര, നരേഷ്, ബൻസി, മഞ്ജു എന്നിവരാണ് ആക്രമണം നടത്തിയത്. ബൽദേവിനെ കൊലപ്പെടുത്തിയത് ഇതേ സംഘമാണെന്ന് പിതാവ് ഖേംചന്ദ് പറഞ്ഞു.