ബോംബ് ഭീഷണി: പ്രാവ് പിടിയിൽ
Friday, August 22, 2025 3:20 AM IST
ജമ്മു: ജമ്മുകാഷ്മീരിൽ ബോംബ് ഭീഷണിയുമായി പ്രാവ് പിടിയിൽ. ജമ്മു റെയിൽവെ സ്റ്റേഷൻ സ്ഫോടനത്തിൽ തകർക്കുമെന്ന കുറിപ്പുമായി പറന്നെത്തിയ പ്രാവാണ് പിടിയിലായത്.
ജമ്മു ആർഎസ് പുരയിലെ അതിർത്തി പ്രദേശത്താണ് ഭീഷണി കുറിപ്പുമായി പ്രാവിനെ കണ്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. നേരത്തേ പാക്കിസ്ഥാൻ ബലൂളുകളും പതാകകളും പ്രാവുകളെയും ഇന്ത്യൻ ഭാഗത്തേക്ക് പറത്തിവിട്ടിട്ടുണ്ട്.