ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബി. സുദർശൻ റെഡ്ഢി പത്രിക സമർപ്പിച്ചു
Friday, August 22, 2025 3:20 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യാ സഖ്യം സ്ഥാനാർഥി മുൻ സുപ്രീംകോടതി ജഡ്ജി ബി. സുദർശൻ റെഡ്ഢി നാമനിർദേശ പത്രിക സമർപ്പിച്ചു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എന്നിവരുടെയും സഖ്യത്തിലെ മറ്റു നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.
രാജ്യസഭാ സെക്രട്ടറി ജനറലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ റിട്ടേണിംഗ് ഓഫീസറുമായ പി.സി. മോദിക്ക് നാലു സെറ്റ് പത്രികകളാണു റെഡ്ഢി കൈമാറിയത്.
ഒരു രാഷ്ട്രീയ പാർട്ടിയിലും താൻ അംഗമല്ലെന്നും ആദർശപരമായ പോരാട്ടമാണിതെ ന്നും പത്രികാ സമർപ്പണത്തിനു മുന്പ് റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.