വോട്ടർ അധികാർ യാത്ര: രണ്ടാം പാദം തുടങ്ങി
Friday, August 22, 2025 3:20 AM IST
ലഖിസരായി: ബിഹാറിൽ വോട്ടർ അധികാർ യാത്രയുടെ രണ്ടാം പാദത്തിനു തുടക്കം. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലഖ്സരായി ജില്ലയിൽ യാത്രയ്ക്കൊപ്പം ചേർന്നു.
തൊട്ടടുത്ത ഷെയ്ക്ക്പുരിയിൽ സഖ്യകക്ഷിയായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവാണ് രണ്ടാം പാദ യാത്ര ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 17നാണ് യാത്ര തുടങ്ങിയത്. സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ കൂറ്റൻ റാലിയോടെ യാത്ര സമാപിക്കും.