ഗോവ സ്പീക്കർ രമേഷ് തവാദ്കർ രാജിവച്ച് മന്ത്രിയായി
Friday, August 22, 2025 2:17 AM IST
പനാജി: ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ രാജിവച്ചു. ഇദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും ഇന്നലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിമാരായ ഗോവിന്ദ് ഗൗഡേയും അലെക്സോ സെക്വീരയും രാജിവച്ച ഒഴിവിലാണ് തവാദ്കറും കാമത്തും മന്ത്രിമാരായത്.
2007ലെ ബിജെപി മന്ത്രിസഭയിലും തവാദ്കർ അംഗമായിരുന്നു. കോൺഗ്രസ് നോമിനിയായി മുഖ്യമന്ത്രിയായ ദിഗംബർ കാമത്ത് 2022ലാണ് ബിജെപിയിൽ ചേർന്നത്.