പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചു
Friday, August 22, 2025 3:20 AM IST
ന്യൂഡൽഹി: യുക്രെയ്ൻ പ്രശ്നം ഉൾപ്പെടെ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും ടെലിഫോണിലൂടെ ചർച്ച നടത്തി. ക്രിയാത്മക ചർച്ചയായിരുന്നു നടത്തിയതെന്ന് മോദി പിന്നീട് പറഞ്ഞു.
ഈയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മക്രോണിന്റെ സാന്നിധ്യവും ഉണ്ടാകും.