അഭിഭാഷകന്റെ മരണം: ജുഡീഷൽ മജിസ്ട്രേറ്റിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം
Saturday, August 23, 2025 1:58 AM IST
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ സർക്കാർ അഭിഭാഷകൻ വിനായക് ചാന്ദേൽ (47) ജീവനൊടുക്കിയ സംഭവത്തിൽ ജുഡീഷൽ മജിസ്ട്രേറ്റിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
ജുഡീഷൽ മജിസ്ട്രേറ്റ് റഫീഖ് ഷേഖ്, ക്ലാർക്ക് തായ്ഡേ എന്നിവർക്കെതിരേയാണ് കേസെടുത്തത്. ചാന്ദേലിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.