പാർലമെന്റിൽ സുരക്ഷാവീഴ്ച; മതിൽ ചാടിക്കടക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: പാർലമെന്റ് വളപ്പിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി രാമനെ (20)ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാർലമെന്റിലെ മതിലിനടുത്തുള്ള മരം ചാടിക്കടന്നാണ് ഇയാൾ അകത്തേക്കു പ്രവേശിക്കാൻ ശ്രമിച്ചത്. ഇയാൾക്കു മാനസികപ്രശ്നങ്ങളുണ്ടെന്നാണ് സംശയം. ഇന്നലെ പുലർച്ചെ 5.50ഓടെ ഒരാൾ പാർലമെന്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സിഐഎസ്എഫും ഡൽഹി പോലീസും ചേർന്ന് ഉടൻതന്നെ പിടികൂടിയെന്നും ഡെപ്യൂട്ടി കമ്മീഷണർ ദേവേഷ് മഹ്ല അറിയിച്ചു.
പിടിയിലായ യുവാവിനെ ഇന്റലിജൻസ് ബ്യൂറോ (ഐബി) അടക്കമുള്ള വിവിധ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തുവരികയാണ്.