കർണാടക കോൺഗ്രസ് എംഎൽഎയെ ലക്ഷ്യമിട്ട് ഇഡി റെയ്ഡ്
Saturday, August 23, 2025 1:58 AM IST
ബംഗളൂരു: വാതുവയ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്ര, സഹോദരൻ എന്നിവരോടൊപ്പം മറ്റ് ചിലർക്കുമെതിരേ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡുകൾ നടത്തി.
ഒന്നിലധികം സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡുകൾ നടന്നത്. ചിത്രദുർഗ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയാണ് വീരേന്ദ്ര.
ചിത്രദുർഗ ജില്ലയിലെ 30 സ്ഥലങ്ങൾ, ബംഗളൂരു, ഹുബ്ബള്ളി, ജോധ്പുർ, മുംബൈ, ഗോവ എന്നിവിടങ്ങളിൽ തെരച്ചിൽ നടന്നു. ഗോവയിലെ അഞ്ച് കാസിനോകളും പരിശോധിച്ചു. നിരവധി ഒാൺലൈൻ ബെറ്റിംഗ് സൈറ്റുകൾ നടത്തുന്ന വ്യക്തിയാണ് വീരേന്ദ്ര എന്നാണ് ആരോപണം.
സഹോദരൻ കെ.സി. തിപ്പേസ്വാമി ദുബായ് ആസ്ഥാനമായി മൂന്ന് കന്പനികളും നടത്തുന്നുണ്ട്. ഇവയെല്ലാം വീരേന്ദ്രയുടെ കോൾ സെന്റർ സർവീസുകൾ, ഗെയിമിംഗ് വ്യവസായം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്നു.