ബിഹാറിൽ 13,000 കോടിയുടെ പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു
Saturday, August 23, 2025 1:58 AM IST
ഗയാജി: ബിഹാറിലെ ഗയാജി, ബെഗുസാരായി ജില്ലകളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 13,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര നടക്കുന്നതിനിടെയാണ് നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.