ഗുജറാത്തിൽ സ്കൂളിൽ വീണ്ടും കത്തിക്കുത്ത്
Saturday, August 23, 2025 1:58 AM IST
ബാലാസിനോർ: ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു.
അഹമ്മദാബാദിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി കുത്തിക്കൊലപ്പെടുത്തിയതിനു ദിവസങ്ങൾക്കു ശേഷമാണ് സമാനമായ സംഭവമുണ്ടായിരിക്കുന്നത്.
ബാലസിനോർ പട്ടണത്തിലെ സർക്കാർ പ്രൈമറി സ്കൂളിന്റെ ഗേറ്റിനു സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിദ്യാർഥികൾ തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.