മോദിയുടെ റാലിയിൽ രണ്ട് ആർജെഡി എംഎൽഎമാർ
Saturday, August 23, 2025 1:58 AM IST
ഗയാജി: ബിഹാറിലെ ഗയാജിയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ രണ്ടു വിമത ആർജെഡി എംഎൽഎമാർ പങ്കെടുത്തു.
വിഭാ ഗദേവി, പ്രകാശ് വീർ എന്നിവരാണ് മോദിക്കൊപ്പം വേദിയിലെത്തിയത്. ഇവർ ബിജെപിയിൽ ചേരുമെന്നാണു സൂചന. വിഭാ ദേവിക്കും പ്രകാശ് വീറിനും ഇത്തവണ ആർജെഡി സീറ്റ് ലഭിക്കില്ലെന്നു റിപ്പോർട്ടുണ്ടായിരുന്നു.