ഗഗന്യാന് : ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് വിജയം
Monday, August 25, 2025 2:24 AM IST
ബംഗളൂരു: ഗഗന്യാന് ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആര്‍ഒയുടെ നിര്‍ണായക ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് പൂര്‍ത്തിയായി. ഗഗന്യാന് യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്റ്റര്‍ ഉപയോഗിച്ച് താഴേക്ക് ഇടുന്നതായിരുന്നു ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ്. ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയില്‍ വച്ചായിരുന്നു ഐഎസ്ആര്‍ഒയുടെ പരീക്ഷണം.
ചീനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഗഗന്യാന് ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് താഴേക്കിട്ടു. പേടകം കടലില്‍ വിജയകരമായി ഇറങ്ങി. പാരച്യൂട്ടുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താനായിരുന്നു പരീക്ഷണം.