മയക്കുമരുന്നു സംഘത്തിന്റെ ആക്രമണം: രണ്ടു പോലീസുകാർക്കു പരിക്ക്
Monday, August 25, 2025 2:09 AM IST
മുംബൈ: മയക്കുമരുന്നു സംഘത്തിന്റെ ആക്രണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. അക്രമികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുംബൈയിലെ ഡിയോണർ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്കാണ് പരിക്കേറ്റത്. വഴിയരികിൽ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന സംഘത്തെ പോലീസ് ചോദ്യം ചെയ്തപ്പോൾ ലഹരിസംഘം മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു പോലീസിനെ ആക്രമിക്കുകയായിരുന്നു.