മുഖ്യമന്ത്രിസ്ഥാനാർഥി പളനിസ്വാമിയെന്ന് ബിജെപി
Monday, August 25, 2025 2:24 AM IST
തിരുച്ചിറപ്പള്ളി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽഎൻഡിഎ വിജയിച്ചാൽ അണ്ണാ ഡിഎംകെ തലവൻ എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.
എൻഡിഎ അധികാരത്തിലെത്തിയാൽ സർക്കാർ രൂപവ്തകരണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എടപ്പാടിയും നടത്തിയ വിരുദ്ധ പ്രസ്താവനകൾ സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു നാഗേന്ദ്രൻ. എൻഡിഎ മുന്നണി കക്ഷികൾ സർക്കാർ രൂപവത്കരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവയിൽ അണ്ണാ ഡിഎംകെ നേതാക്കൾ അതൃപ്തി അറിയിച്ചിരുന്നു.