ആർ. നല്ലകണ്ണ് ആശുപത്രിയിൽ
Monday, August 25, 2025 2:09 AM IST
ചെന്നൈ: സ്വാതന്ത്രസമരസേനാനിയും തമിഴ്നാട്ടിലെ മുതിർന്ന സിപിഐ നേതാവുമായ ആർ. നല്ലകണ്ണ് ആശുപത്രിയിൽ. വീട്ടിൽ വീണ് പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് പരിക്ക്. അടുത്തിടെ നൂറാംപിറന്നാൾ ആഘോഷിച്ച നല്ലകണ്ണിനെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.