ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച മുൻ ബംഗ്ലാദേശ് പോലീസ് ഓഫീസർ പിടിയിൽ
Monday, August 25, 2025 2:09 AM IST
കോൽക്കത്ത: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മുൻ ബംഗ്ലാദേശ് പോലീസ് ഓഫീസറെ ബിഎസ്എഫ് പിടികൂടി.
മുഹമ്മദ് ആരിഫുസമാൻ ആണ് ശനിയാഴ്ച ഹക്കിംനഗർ ബോർഡർ ഔട്ട്പോസ്റ്റിൽ പിടിയിലായത്. ഇയാളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായിട്ടില്ല. പശ്ചിമബംഗാൾ പോലീസിനു കൈമാറിയ ആരിഫുസമാന്റെ അറസ്റ്റ് രേഖപ്പെടുത്തി.