ഹോസ്റ്റലിൽ തീപിടിത്തം:മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
Monday, August 25, 2025 2:09 AM IST
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ പാപിക്രുംഗ് സർക്കാർ റെസിഡൻഷ്യൽ സ്കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ മൂന്നാം ക്ലാസ് വിദ്യാർഥി പൊള്ളലേറ്റു മരിച്ചു. പൊള്ളലേറ്റ മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്.