തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ-ട്രോളിയിൽ ട്രക്കിടിച്ച് പത്തു മരണം
Tuesday, August 26, 2025 1:51 AM IST
ബുലന്ദ്ഷഹർ: യുപിയിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാക്ടർ-ട്രോളിയിൽ ട്രക്കിടിച്ച് പത്തു പേർ മരിച്ചു. 42 പേർക്കു പരിക്കേറ്റു. ബുലന്ദ്ഷഹർ ജില്ലയിൽ ഇന്നലെ പുലർച്ചെ 2.10നായിരുന്നു അപകടം.
61 പേർ യാത്ര ചെയ്തിരുന്ന ട്രാക്ടർ-ട്രോളിയുടെ പിന്നിലാണു ട്രക്കിടിച്ചത്. രാജസ്ഥാനിലെ ജഹാർപീറിലേക്ക് തീർഥാടനം നടത്തുകയായിരുന്നു സംഘം.
മരിച്ചവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ട്രാക്ടർ-ട്രോളിയിൽ ആളുകളെ കയറ്റുന്നതിനു യുപിയിൽ നിരോധനമുണ്ട്. 2014 ഫെബ്രുവരിയിൽ ട്രാക്ടർ-ട്രോളി നിയന്ത്രണം വിട്ടുമറിഞ്ഞ് 33 പേർ മരിച്ചിരുന്നു.