സ്ത്രീധനത്തിനായി കൊലപാതകം: എല്ലാ പ്രതികളും പിടിയിൽ
Tuesday, August 26, 2025 1:51 AM IST
നോയിഡ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും അറസ്റ്റിലായി.
ഗ്രേറ്റർ നോയിഡയിലെ സിർസ ഗ്രാമവാസിയായ വിപിൻ ഭാട്ടിയുടെ ഭാര്യ നിക്കി (26)യാണു കൊല്ലപ്പെട്ടത്.
നിക്കിയുടെ ഭർതൃപിതാവ് സത്വീർ ഭാട്ടി (55), ഭർതൃസഹോദരൻ രോഹിത് ഭാട്ടി (28) എന്നിവരെയാണ്ഇന്നലെ സിർസ ടോളിനു സമീപത്തുനിന്നു പിടികൂടിയത്.
സംഭവത്തിൽ വിപിനെ ശനിയാഴ്ചയും ഇയാളുടെ അമ്മ ദയാവതിയെ ഞായറാഴ്ചയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹാത്കർ ആവശ്യപ്പെട്ടു.